kit
എസ്.എൻ.ഡി.പി യോഗം പച്ചാളം ശാഖയിലെ വയൽവാരം കുടുംബ യൂണിറ്റിന്റെ കിറ്റ് വിതരണം അഡ്വ.വി.പി. സീമന്തിനി ഉദ്ഘാടനം ചെയ്യുന്നു. ഡോ.എ.കെ. ബോസ്, ജയഭാസി, സരസമ്മ രാധാകൃഷ്ണൻ, കെ.ആർ. സജീവ്, എം.എസ്. സുരേഷ്, ഐ.ആർ. മണി എന്നിവർ സമീപം

കൊച്ചി: എസ്.എൻ.ഡി.പി യോഗം പച്ചാളം ശാഖയിലെ വയൽവാരം കുടുംബ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറികളും ഉൾപ്പെട്ട കിറ്റ് വിതരണം ചെയ്തു.

ശാഖാ പ്രസിഡന്റ് അഡ്വ.വി.പി. സീമന്തിനി വിതരണം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഡോ.എ.കെ. ബോസ് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ജയഭാസി, സരസമ്മ രാധാകൃഷ്ണൻ, കെ.ആർ. സജീവ്, എം.എസ്. സുരേഷ്, ഐ.ആർ. മണി എന്നിവർ നേതൃത്വം നൽകി.