പറവൂർ : ചിറ്റാറ്റുകര എസ്.എൻ.ഡി.പി ശാഖായോഗം കളരിക്കൽ ബാലഭദ്രേശ്വരി ക്ഷേത്രത്തിലെ ഭണ്ഡാരം മോഷണം പോയി. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. തിടപ്പിള്ളിയുടെ താഴുപൊളിച്ച് അകത്തുകടന്നിട്ടുണ്ട്. നിലവിളക്കും പാത്രങ്ങളും പൂജാസാമഗ്രികളും തിടപ്പിള്ളിയുടെ അകത്തുണ്ടായിരുന്നെങ്കിലും എടുത്തിട്ടില്ല.
ലോക്ക് ഡൗണിന്റെ ഭാഗമായി വിശ്വാസികളെ കയറ്റാത്തതിനാൽ ഭണ്ഡാരത്തിൽ അധികം പണം ഉണ്ടാകാനിടയില്ലെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. ഒന്നരമാസം മുമ്പ് മോഷ്ടിക്കപ്പെട്ട ഭണ്ഡാരത്തിൽ പണമുണ്ടായിരുന്നു. ഇതുസംബന്ധിച്ച് വടക്കേക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും പ്രതിയെ പിടികൂടിയിട്ടില്ല.