പളളുരുത്തി: റേഷൻ കട വഴി സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വാങ്ങാൻ പോയ പള്ളുരുത്തി സ്വദേശി ഷബീറിന്പി​ഴ​ . ലോക്ക് ഡൗൺ നിയന്ത്രണങ്ങളിലെ വാഹന നമ്പർ തെറ്റിച്ച് വാഹനം റോഡിലിറക്കിയതിനാണ് പിഴ ഈടാക്കിയത്. മട്ടാഞ്ചേരി കൊച്ചങ്ങാടിയിലാണ് റേഷൻ കട. കാർഡ് നമ്പർ അനുസരിച്ച് ഇയാൾക്ക് കിറ്റ് വാങ്ങാനുള്ള ദിവസം ഇന്നലെയായിരുന്നു.