co-op
താലൂക്ക് പൗരാവകാശ സംരക്ഷണ സമിതി കുട്ടമശേരി സഹകരണ ബാങ്കിന് നൽകുന്ന കൊവിഡ് പ്രതിരോധ കിറ്റുകൾ വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷ റെനീഷ അജാസ് ബാങ്ക് പ്രസിഡൻറ് മീതിയൻപിള്ളക്ക് കൈമാറുന്നു

ആലുവ: താലൂക്ക് പൗരാവകാശ സംരക്ഷണസമിതി കുട്ടമശേരി സഹകരണ ബാങ്കിന് നൽകുന്ന കൊവിഡ് പ്രതിരോധ കിറ്റുകൾ വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരംസമിതി അദ്ധ്യക്ഷ റെനീഷ അജാസ് ബാങ്ക് പ്രസിഡന്റ് മീതിയൻപിള്ളക്ക് കൈമാറി. ബാങ്ക് സെക്രട്ടറി ആനന്ദം, സംരക്ഷണസമിതി ജനറൽ സെക്രട്ടറി സാബു പരിയാരത്ത്, അബ്ദുൽ ഖാദർ, ഷെമീർ കല്ലുങ്കൽ, അക്‌സർ സുലൈമാൻ, ഷഹബാസ് കുട്ടമശേരി, സിനോജ്, ഫൈസൽ ഖാലിദ് എന്നിവർ പങ്കെടുത്തു.