കൊച്ചി: തരിശുഭൂമി കൃഷി ചെയ്യാൻ സർക്കാർ നൽകുന്ന പ്രോത്സാഹനവും മാർഗനിർദ്ദേശങ്ങളും സഭാസംവിധാനങ്ങളും കുടുംബങ്ങളും വ്യക്തികളും തയ്യാറാകണമെന്ന് കേരള കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി) നിർദ്ദേശിച്ചു.

കാർഷികമേഖലയുടെ പുനരുദ്ധാരണത്തിന് സർക്കാരുമായി സഹകരിച്ചു പ്രവർത്തിക്കാൻ സഭയുമായി ബന്ധപ്പെട്ട സംഘടനകൾ തയ്യാറാകണമെന്ന് കെ.സി.ബി.സി പ്രസിഡന്റ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി ആവശ്യപ്പെട്ടു.