ആലുവ: സി.പി.ഐ ജില്ലാ കൗൺസിൽ സാർവദേശീയ തൊഴിലാളിദിനമായ ഇന്ന് ജില്ലയിൽ 5000 കൃഷിയിടങ്ങൾ ഒരുക്കും. വിഷരഹിത പച്ചക്കറി ഉത്പാദനത്തിൽ സ്വയം പര്യാപ്തതയാണ് ലക്ഷ്യമിടുന്നതെന് പാർട്ടി ജില്ലാ സെക്രട്ടറി പി. രാജു അറിയിച്ചു. പാർട്ടി ഓഫീസുകളിലും പാർട്ടി അംഗങ്ങളുടെ വീടുകളിലും മട്ടുപ്പാവുകളിലും തിരഞ്ഞെടുത്ത കൃഷിയിടങ്ങളിലുമാണ് കൃഷി ആരംഭിക്കുന്നത്.
കാർഷിക രംഗത്തെ വിദഗ്ദ്ധർ, പാർട്ടി അംഗങ്ങൾ, ബഹുജനസംഘടനാ പ്രവർത്തകർ, വിദ്യാർത്ഥികൾ, യുവാക്കൾ അടങ്ങുന്ന വർക്കിംഗ് ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാതല ഉദ്ഘാടനം ആലുവ സി. അച്യുതമേനോൻ സ്മാരകാങ്കണത്തിൽ രാവിലെ 9.30ന് കൃഷിമന്ത്രി വി. എസ്. സുനിൽകുമാർ നിർവഹിക്കും.
പുല്ലുവഴി പി.കെ.വി. സ്മാരകത്തിൽ ജില്ലാ സെക്രട്ടറി പി. രാജുവും കലൂരിലെ ജില്ലാ ആസ്ഥാനമന്ദിരമായ ചടയംമുറി സ്മാരകത്തിൽ ജില്ലാ അസി. സെക്രട്ടറി കെ.എൻ. സുഗതനും പദ്ധതി ഉദ്ഘാടനം നിർവഹിക്കം. ചേരാനെല്ലൂരിൽ സിനിമാതാരം ഹരിശ്രീ അശോകനും പാലരിവട്ടത്ത് സിനിമാ സംവിധായകൻ വിനയനും തൃപ്പൂണിത്തുറയിൽ ഫാമിംഗ് കോർപ്പറേഷൻ ചെയർമാൻ കെ.കെ. അഷറഫും പറവൂരിൽ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം എസ്. ശ്രീകുമാരിയും കളമശേരിയിൽ സംസ്ഥാന കൗൺസിൽ അംഗം എം. ടി. നിക്‌സണും കോലഞ്ചേരിയിൽ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ബാബുപോളും വൈപ്പിനിൽ സംസ്ഥാന കൗൺസിൽ അംഗം കമല സദാനന്ദനും കടവന്ത്രയിൽ പ്രൊഫ. കെ.അരവിന്ദാക്ഷനും കോതമംഗലത്ത് ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.കെ.ശിവനും പിറവത്ത് കെ.എൻ. ഗോപിയും മൂവാറ്റുപുഴയിൽ എൽദോ എബ്രഹാം എം.എൽ.എയും കുമ്പളങ്ങിയിൽ ടി.സി. സൻജിത്തും അങ്കമാലിയിൽ പി. നവകുമാറും മഴുവനൂരിൽ എൻ. അരുണും പെരുമ്പാവൂരിൽ സി.വി. ശശിയും വടക്കേക്കരയിൽ കെ.ബി. അറുമുഖനും കളമശേരിയിൽ കെ.കെ. സുബ്രഹ്മണ്യനും തൃക്കാക്കരയിൽ എം.പി. രാധാകൃഷ്ണനും പദ്ധതി ഉദ്ഘാടനം ചെയ്യും.