കൊച്ചി: ആത്മീയാചാര്യൻ ഫിലിപ്പോസ് ക്രിസോസ്റ്റേം മാർതോമ്മ വലിയ മെത്രാപ്പോലീത്തായുടെ 103ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി യുണൈറ്റഡ് ക്രിസ്ത്യൻ ഫെഡറേഷൻ (യു.സി.എഫ് ) അനാഥാലയങ്ങൾക്കും വൃദ്ധസദനങ്ങൾക്കും മാസ്‌കും ഊന്നുവടികളും കേക്കും സമ്മാനിച്ചു.
യു.സി.എഫ് ദേശീയ പ്രസിഡന്റ് ഡോ. പി.എ ജോസഫിൽ നിന്ന് മാർത്തോമ്മ മന്ദിരം ഫെലോഷിപ്പ് സെക്രട്ടറി ജോസി കുര്യനും ക്രിസ്ത്യൻ ഏജൻസി ഫോർ റൂറൽ ഡവലപ്പ്‌മെന്റ് ഭരണസമിതി അംഗം കുരുവിള മാത്യൂസും ഏറ്റുവാങ്ങി.