നെടുമ്പാശേരി: പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്ര ഗവ. പ്രത്യേകവിമാനം ഏർപ്പെടുത്തണമെന്ന് കേരള പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഐസക്ക് തോമസ്, സെക്രട്ടറിമാരായ ആന്റണി എഫ്. കൊന്നുള്ളി, ബിജു കെ. മുണ്ടാടൻ, ലിസി എലിസബത്ത്, സംസ്ഥാന മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഷീബ രാമചന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു. ഭൂരിപക്ഷം വരുന്ന പ്രവാസികളും ഇപ്പോൾ കൊവിഡ് കാലത്ത് ജോലിയും ഭക്ഷണവും ഇല്ലാതെ ജീവിക്കാൻ കഷ്ടപ്പെടുകയാണ്.