1
ജോയിന്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജീവനക്കാർക്ക് വേണ്ടി നടന്ന മാസ്ക് വിതരണം സംസ്ഥാന സെക്രട്ടറിയേറ്റംഗം സി എ അനീഷ് ഉദ്ഘാടനം ചെയ്യുന്നു.

തൃക്കാക്കര : ജോയിന്റ് കൗൺസിൽ സിവിൽ സ്റ്റേഷൻ മേഖലയുടെ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള ജീവനക്കാർക്ക് മാസ്കുകൾ വിതരണം ചെയ്തു. ജോയിന്റ്കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം സി എ അനീഷ് ഉദ്ഘാടനം ചെയ്തു. കൂടാതെ വിവിധ വകുപ്പ് മേധാവികൾക്ക് ജില്ലാ സെക്രട്ടറി ശ്രീജി തോമസ്, സമര സമിതി കൺവീനർ ഹുസൈൻ പതുവന, മേഖല പ്രസിഡന്റ് വി എ ഷാജി, മേഖല സെക്രട്ടറി എ ജി അനിൽ കുമാർ, കൃഷ്ണമൂർത്തി തുടങ്ങിയവർ കൈമാറി.