കോലഞ്ചേരി: പ്രതിരോധ ശേഷി വർദ്ധിപിക്കുന്നതിനുള്ള ഹോമിയോ മരുന്ന് ജില്ല ഹോമിയോപതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ മഴുവന്നൂർ പഞ്ചായത്തിൽ വിതരണം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ലീനറാണി മഴുവന്നൂർ പഞ്ചായത്ത് പ്രസിഡന്റ് അമ്മുക്കുട്ടി സുദർശനനു കൈമാറി. ആശുപത്രി സൂപ്രണ്ട് ഡോ.എ.ജി. ലത ,മെഡിക്കൽ ഓഫീസർ ഡോ.ഹേമ തിലക് , പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനുഇവർഗീസ്, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ അരുൺ വാസു,നളിനി മോഹനൻ ഷൈനി കുര്യാക്കോസ് തുടങ്ങിയവർ സംബന്ധിച്ചു.