water
ആലുവ ബാങ്ക് കവലയിൽ ഗ്രാന്റ് ഹോട്ടലിന് സമീപം ഭൂഗർഭ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

ആലുവ: ആലുവ ബാങ്ക് കവലയിൽ ഗ്രാന്റ് ഹോട്ടലിന് സമീപം ഭൂഗർഭ പൈപ്പ് പൊട്ടി ആയിരക്കണക്കിന് ലിറ്റർ കുടിവെള്ളം പാഴായി. നാട്ടുകാർ വിവമറിയിച്ചതിനെ തുടർന്ന് ഏറെ വൈകി പമ്പിംഗ് നിർത്തുകയും അറ്റകുറ്റപ്പണി ആരംഭിക്കുകയും ചെയ്തു. ഇന്നലെ പുലർച്ചെയോടെയാണ് പൈപ്പ് പൊട്ടിയത്. കാലപ്പഴക്കം ചെന്ന പൈപ്പുകളായതിനാൽ ഈ മേഖലയിൽ പൈപ്പ് പൊട്ടൽ തുടർക്കഥയായിരുന്നു. നിരത്തുകളിൽ വാഹനഗതാഗതം കുറഞ്ഞതിനെ തുടർന്ന് പൈപ്പ് പൊട്ടലിനും താത്കാലിക ശമനമുണ്ടായിരുന്നു. ലോക്ക് ഡൗൺ ഇളവുകളെ തുടർന്ന് വാഹനങ്ങൾ വീണ്ടും ഓടിത്തുടങ്ങിയതോടെയാണ് പൈപ്പ് വീണ്ടും പൊട്ടുന്നതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.