onenation
വൺ നേഷൻ വൺ വോയ്‌സ്

കൊച്ചി: കൊവിഡ് പോരാളികൾക്ക് സമർപ്പണവുമായി ഇന്ത്യൻ സിംഗേഴ്‌സ് റൈറ്റ്‌സ് അസോസിയേഷൻ ഒരുക്കിയ വൺ നേഷൻ വൺ വോയ്‌സ് (ഒരു രാഷ്ട്രം ഒരു ശബ്ദം) ഗാനം മേയ് മൂന്നിന് റിലീസ് ചെയ്യും. 14 ഭാഷകളിലായി 100 കലാകാരന്മാർ ഒന്നിക്കുന്നതാണ് ഗാനാവിഷ്‌കാരം. സോനു നിഗം, ശ്രീനിവാസ്, സഞ്ജയ് ടണ്ടൻ എന്നിവരാണ് ഗാനം ചിട്ടപ്പെടുത്തിയത്. ലോക്ക് ഡൗൺ സമയത്ത് ഓരോ കലാകാരനും വീട്ടിൽ നിന്ന് തന്നെയാണ് പാട്ട് റെക്കാർഡ് ചെയ്തിത്.

മലയാള ഗായകരായ കെ.എസ് ചിത്ര, എം.ജി ശ്രീകുമാർ, വിജയ് യേശുദാസ്, സുജാത, ശ്വേത മോഹൻ, ജി. വേണുഗോപാൽ, എന്നിവരും ഗാനത്തിൽ ഒത്തുചേരുന്നു. എസ്.പി ബാലസുബ്രഹ്മണ്യം, ഷാൻ, ഉഷ ഉതുപ്പ്, സോനു നിഗം,സുധേഷ് ഭോസ്ലെ, സുരേഷ് വാഡ്കർ, ശൈലേന്ദ്ര സിംഗ്, ശ്രീനിവാസ്, തലാത്ത് അസീസ്, ഉദിത് നാരായണൻ, ശങ്കർ മഹാദേവൻ, ജസ്ബീർ ജാസി തുടങ്ങിയ ഗായകർ ഹിന്ദി, ബംഗാളി, മറാത്തി, ഗുജറാത്തി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഭോജ്പുരി, ആസാമി, കശ്മീരി, സിന്ധി, രാജസ്ഥാനി, ഒഡിയ എന്നിവ ഉൾപ്പെടുന്ന 14 ഭാഷകളിലാണ് ഗാനം എത്തുന്നത്. ടിവി, റേഡിയോ, സോഷ്യൽ മീഡിയ, ആപ്ലിക്കേഷനുകൾ, ഡി.ടി.എച്ച് തുടങ്ങി നൂറിലധികം പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ഗാനം മേയ് മൂന്നിന് റിലീസ് ചെയ്യുന്നത്.