അങ്കമാലി: അങ്കമാലി മേഖലയിൽ പ്രവർത്തിക്കുന്ന ക്രഷർ യൂണിറ്റുകളിൽ മെറ്റലിനും മണലിനും അമിതമായാ വില ഈടാക്കുന്നു. ലോക്ക് ഡൗൺ കാലയളവിൽ നിർമ്മാണമേഖലാ സ്തംഭിച്ചിരിക്കുമ്പോഴാണ് ക്രഷറുകളിൽ തീവെട്ടിക്കൊള്ള നടക്കുന്നത്. ലോക്ക് ഡൗണിനെ തുടർന്ന് ജനങ്ങൾ വലിയ സാമ്പത്തികപ്രയാസം അനുഭവിക്കുന്ന സന്ദർഭത്തിലാണ് ക്രഷർ ഉടമകൾ കൊള്ളവില ഈടാക്കുന്നത് അടിയന്തിരമായി വർദ്ധിപ്പിച്ച വില ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന് സി.പി.എം അങ്കമാലി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.ലോക്ക്ഡൗൺ ആരംഭിക്കുന്നതിന് മുൻപ് തന്നെ ഉൽപ്പാതിപ്പിച്ചിട്ടിരുന്ന മെറ്റൽ മണൽ സ്റ്റോക്കുകൾക്കാണ് ഇപ്രകാരം ക്രമാതീതമായി വില കൂട്ടിയിരിക്കുന്നത്. പൂട്ടി കിടന്നപ്പോഴുണ്ടായ വരുമാനക്കുറവ് ജനങ്ങളിൽനിന്ന് ഈടാക്കുവാൻ ക്രഷറുടമകൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

ക്രഷറുടമകൾ വർദ്ധിപ്പിച്ച വില ഈടാക്കൽ അവസാനിപ്പിച്ചില്ലയെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് സി.പി.എം നിർബന്ധിതമാകുമെന്ന് ഏരിയ സെക്രട്ടറി അഡ്വ:കെ.കെ.ഷിബു അറിയിച്ചു.