മൂവാറ്റുപുഴ: ഡി.വൈ.എഫ്.ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ടെൻ റുപ്പീസ് ചലഞ്ച് സംഘടിപ്പിക്കുന്നു.ബ്ലോക്ക് സെക്രട്ടറി അനീഷ് എം.മാത്യു, പ്രസിഡന്റ് ഫെബിൻ പി.മൂസ , ട്രഷറർ റിയാസ്ഖാൻ എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. വരുന്ന പത്തു ദിവസത്തിനകം ഒരു പത്തു രൂപ യൂണിറ്റുകമ്മിറ്റികളിലെ ഓരോ അംഗവും നൽകി ടെൻ റുപ്പീസ് ചലഞ്ച് വിജയിപ്പിക്കാനാണ് നിർദേശം. ടെൻ റുപ്പീസ് ചലഞ്ചിലൂടെ ലഭിക്കുന്ന പണം സ്വരൂപിച്ച് മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. ടെൻ റുപ്പീസ് ചലഞ്ച് മുൻ എം. എൽ .എ ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു.1413 യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ 220 മേഖലാ കമ്മിറ്റി അംഗങ്ങൾ 25ബ്ലാക്ക് കമ്മിറ്റി അംഗങ്ങളുടെയും മറ്റു സന്നദ്ധരുടെയും നേതൃത്വത്തിലാണ് ചലഞ്ച് സംഘടിപ്പിക്കുന്നത്.