ആലുവ: ആലുവ ജില്ലാ ആശുപത്രിയിൽ പാമ്പ് ശല്യം രൂക്ഷമായി. കഴിഞ്ഞ ദിവസം രാവിലെ പരിശോധനയ്ക്കുള്ള സാമ്പിളുമായി ലാബിലേക്ക് കയറിയ രോഗിയുടെ ബന്ധുവിനെ എതിരേറ്റത് വളവളപ്പൻ പാമ്പ്. പാമ്പിനെ കണ്ടതോടെ ലാബിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് വനിതാ ജീവനക്കാരും ഭയന്നുവിറച്ചു. തുടർന്ന് ചിലർ വടിയുമായെത്തി പാമ്പിനെ തല്ലിക്കൊന്നു. ഒത്തിരി കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങളുമുണ്ടെങ്കിലും ഇഴജന്തുക്കൾ കടന്നുവരാത്തരീതിയിലുള്ള പരിസര ശുചീകരണ പ്രവർത്തനങ്ങളിൽ അലസത കാണിക്കുന്നതായി ആക്ഷേപമുണ്ട്.