അങ്കമാലി: കൊവിഡ്-19 പ്രതിസന്ധി മൂലം ദുരിതമനുഭവിക്കുന്ന ഫോട്ടോഗ്രാഫി വീഡീയോഗ്രാഫി തൊഴിൽ മേഖലക്ക് 'ആശ്വാസ് 2020' പദ്ധതി ഒരുക്കി ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എ.കെ.പി.എ ) മഞ്ഞപ്ര യൂണിറ്റ്. ആശ്വാസ് പദ്ധതിയുടെ വിതരണോദ്ഘാടനം പ്രസിഡന്റ് വി.പി സെബി നിർവഹിച്ചു.സംസ്ഥാന-ജില്ല-മേഖല യൂണിറ്റുകളുടെ സഹകരണത്തോടെയാണ് ആശ്വാസ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. മാസങ്ങൾ നീണ്ടു നിൽക്കുന്ന സീസൺ വർക്കുകൾ നഷ്ടമായതോടെ ഈ മേഖലക്ക് വൻ തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളതെന്നും സർക്കാരിന്റെ ഭാഗത്ത് നിന്നും അടിയന്തര സഹായം ലഭ്യമാക്കണമെന്നും സ്റ്റുഡിയോ കെട്ടിടങ്ങളുടെ വാടകയിൽ ഇളവ് അനുവദിക്കണമെന്നും എ.കെ.പി.എ മഞ്ഞപ്ര യൂണിറ്റ് ആവശ്യപ്പെട്ടു.യൂണിറ്റ് വൈസ് പ്രസിഡൻറ് രതീഷ് രാജൻ,സെക്രട്ടറി റിജോ തുറവൂർ,ജോ.സെക്രട്ടറി ഡോൺ ഡേവീസ്,ട്രഷറർ സി.എസ് അനിൽകുമാർ,മെൽജോ മയ്പ്പാൻ,ടോമി സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.