ആലുവ: കൊവിഡ് കാലത്തും വ്യാപാര സ്ഥാപനങ്ങൾ കവർച്ച ചെയ്യുന്ന സംഭവങ്ങൾ ആവർത്തിച്ചതിനെ തുടർന്ന് കവർച്ചാ സംഘങ്ങളെ തുരത്താൻ ഉറക്കമൊഴിഞ്ഞ് വ്യാപാരികളും രംഗത്തിറങ്ങി. ആലുവ മർച്ചന്റ്സ് അസോസിയേഷൻ പ്രവർത്തകരാണ് പൊലീസുമായി ചേർന്ന് റോന്തുചുറ്റുന്നത്. ഇവർക്ക് പൊലീസ് പ്രത്യേകതിരിച്ചറിയൽ കാർഡും നൽകിയിട്ടുണ്ട്. മാറിമാറി നിശ്ചിത പ്രവർത്തകർ വീതമായിരിക്കും രാത്രി 12 മുതൽ പുലർച്ചെ 5 വരെ നഗരത്തിൽ നീലവസ്ത്രമണിഞ്ഞ് റോന്തുചുറ്റുക സംശയാസ്പദമായി എന്തെങ്കിലും തോന്നിയാൽ പോലിസെത്തി തുടർ നടപടികൾ സ്വീകരിക്കും. കഴിഞ്ഞദിവസം മൂന്ന് കടകളിൽ മോഷണം നടന്നിരുന്നു.