കൊച്ചി: ലോക്ക് ഡൗണിന്റെ ഭാഗമായി ദുരിതമനുഭവിക്കുന്ന എറണാകുളം ടൗൺ മേഖലയിലെ അംഗങ്ങൾക്ക് കേരള ഹയർ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷൻ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം കൊച്ചിൻ കോർപറേഷൻ കൗൺസിലർ അഡ്വ. വി.കെ മിനിമോൾ നിർവഹിച്ചു. കേരള ഹയർ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷൻ എറണാകുളം ജില്ലാ രക്ഷാധികാരി പി. ശ്രീധരൻ (നിയോ കൊച്ചിൻ ഇൻഫ്രാസ്ട്രക്ച്ചർ സർവീസ്), കേരള ഹയർ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി വി.ആർ ജയൻ, മേഖല പ്രസിഡന്റ് രവികുമാർ എന്നിവർ പങ്കെടുത്തു.