കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളായ കാർഡിയോളജി, ന്യൂറോ സർജറി, യൂറോളജി, നെഫ്രോളജി എന്നീ വിഭാഗങ്ങളിലെ ഒ.പി സമയത്തിൽ വരുത്തിയ മാറ്റം പിൻവലിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ രാവിലെ 8 മുതൽ 1 വരെ എന്നുള്ള സമയം തുടരുമെന്ന് സൂപ്രണ്ട് അറിയിച്ചു.