വൈപ്പിൻ: വ്യാജവാറ്റ് റെയ്ഡിനിടെ ഞാറക്കൽ എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ നാലു പ്രതികളിൽ ഒരാളെ ഞാറക്കൽ പൊലീസ് അറസ്റ്റുചെയ്തു. നായരമ്പലം എ.ടി.എച്ചിന് പടിഞ്ഞാറ് താമസിക്കുന്ന അറക്കൽവീട്ടിൽ അരുൺ (34) ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റ് മൂന്ന് പ്രതികളും ഒളിവിലാണ്.