അങ്കമാലി: അങ്കമാലി പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം നസ്രത്ത് റോഡിൽ പണി നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിൽനിന്ന് വീണ് ഒഡിഷ സ്വദേശിക്ക് പരിക്കേറ്റു. ഒഡീഷ സ്വദേശി കെ.പ്രശാന്ത്(28)നാണ്പരിക്കേറ്റത്. രണ്ടാംനിലയിൽ പണി നടക്കുമ്പോൾ കാലു തെന്നി താഴത്തെ നിലയിലേക്ക് വീഴുകയായിരുന്നു. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ഇയാളെ അങ്കമാലി ഫയർഫോഴ്സും സിവിൽ സിവിൽ ഡിഫൻസും ചേർന്നാണ് താഴെയിറക്കിയത്.
സ്ട്രക്ചറിൽ കെട്ടിയാണ് ഇയാളെ താഴെയിറക്കിയത്. ഇയാളെ അങ്കമാലി ലിറ്റിൽ ഫ്ലവർ അശുപത്രിയിൽ പ്രവേശിപ്പിച്ചു.അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.എൻ സുബ്രമണ്യന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.എൻ.സന്തോഷ് കുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ബെന്നി അഗസ്റ്റിൻ,എം.വി.ബിനോജ് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പി.എസ്.ഷിനോജ് ,ടി.ആർ.ഷിബു, ടി.എൻ .ശ്രീനിവാസൻ. മുഹമ്മദ് ഷബീർ, സാജൻ സൈമൺ,എസ്.സച്ചിൻ, ഹോംഗാർഡ് എം.സി.കുട്ടൻ എന്നിവരും സിവിൽ ഡിഫൻസ് അംഗങ്ങളും ചേർന്നാണ് ഇയാളെ കെട്ടിടത്തിന് മുകളിൽ നിന്നും സ്ട്രച്ചറിൽ കെട്ടി താഴെ ഇറക്കിയത്.