കുറുപ്പംപടി: വീടിനുള്ളിൽ വ്യാജ ചാരായം നിർമ്മിച്ച് വില്പന നടത്തിയ കേസിൽ മൂന്ന് പേരെ കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തു. അശമന്നൂർ കാരാഞ്ചേരി വീട്ടിൽ പ്രവീൺ കുമാർ(39), കാരിപ്ര വീട്ടിൽ പൗലോസ് (52), പാറക്കമാലി വീട്ടിൽ രവി (56) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആൾ താമസമില്ലാത്ത പാറക്കമാലി ചാത്തന്റെ വീട്ടിൽ വ്യാജ ചാരായം നിർമ്മിക്കുന്നതിനിടെയാണ് ഇവരെ പൊലീസ് പിടികൂടിയത്. ഇവരിൽ നിന്നും 2400 ലിറ്റർ വ്യാജ ചാരായവും വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.