കോട്ടയം: കേരള ലാന്റ് റവന്യൂ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി.പി. ഗോവിന്ദ വാര്യർ വിരമിക്കുന്നു. കേരള റവന്യൂ ഡിപ്പാർട്ടുമെന്റ് സ്റ്റാഫ് ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റും റവന്യൂ ജീവനക്കാരുടെ പരിശീലകനുമാണ്. കായംകുളം ലാന്റ് അക്വസിഷൻ ഓഫീസിലെ വാല്യൂവേഷൻ അസിസ്റ്റന്റ് ആയിട്ടാണ് ഇന്ന് വിരമിക്കുന്നത്.
2015ൽ മികച്ച ഡെപ്യൂട്ടി തഹസിൽദാർക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം, വയനാട് ജില്ലാ കളക്ടറുടെ പുരസ്കാരം, മട്ടാഞ്ചേരി വില്ലേജ് ഓഫീസർക്കുള്ള എറണാകുളം ജില്ലാ കളക്ടറുടെ പുരസ്കാരം, പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് ആലപ്പുഴ ജില്ലാ കളക്ടറുടെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട്. ലളിത ജീവിതമായിരുന്നിട്ടും 2018ൽ ബാധിച്ച ഗുരുതരമായ കരൾ രോഗത്തെ തുടർന്ന് കരൾമാറ്റ ശസ്ത്രക്രിയക്ക് വിധേയനായി മകൻ പകത്തുനൽകിയ കരളുമായി ജീവിതത്തിൽ തിരിച്ചെത്തുകയായിരുന്നു. പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീലേഖയാണ് ഭാര്യ.