bjp29
ബി.ജെ.പി ജില്ലാ ഓഫീസിൽ പ്രവാസി ഹെൽപ് ഡെസ്‌കിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഓൺലൈൻ വഴി നിർവഹിക്കുന്നു

കൊച്ചി: പ്രവാസികളുടെ മടക്കം,ചികിത്സ, മറ്റു കാര്യങ്ങൾ ഏകോപിക്കുന്നതിനായി ബി.ജെ.പി ജില്ലാ ഓഫീസിൽ പ്രവാസി ഹെൽപ് ഡസ്‌കിന് തുടക്കമായി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു. പ്രവാസിസമൂഹം നരേന്ദ്രമോദി സർക്കാരിന് കീഴിൽ സുരക്ഷിതരായിരിക്കുമെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി അഡ്വ. കെ.എസ്. ഷൈജു സ്വാഗതവും ഹെൽപ്പ് ഡെസ്‌ക് കൺവീനർ കെ.എസ്. സുരേഷ്‌കുമാർ നന്ദിയും പറഞ്ഞു.

9447132079, 9061498999, 0484 2351419 എന്നീ നമ്പറുകളിൽ 24 മണിക്കൂറും ഹെൽപ്പ് ഡെസ്‌കിൽ നിന്ന് സേവനം ലഭിക്കും.