hany
ഭിന്നശേഷിക്കാർക്ക് ഹൈബി ഈഡൻ എം.പിയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്യുന്നു

കൊച്ചി: അരയ്ക്ക് താഴെ ചലന ശേഷി നഷ്ടപ്പെട്ട 40 പേർക്ക് ഹൈബി ഈഡൻ എം.പി ഭക്ഷ്യധാന്യകിറ്റുകൾ വിതരണം ചെയ്തു. കേരള വീൽ ചെയർ റൈറ്റ്‌സ് അസോസിയേഷനിലെ അംഗങ്ങൾക്കാണ് കിറ്റുകൾ നൽകിയത്. കൊവിഡ് 19 വൈറസ് വ്യാപനവും ലോക്ക് ഡൗണുമെല്ലാം ഇവരുടെ നിത്യ ജീവിതത്തെ വല്ലാതെ ബാധിച്ചിരിക്കുകയാണ്. പലരും ഒാരോ കുടുംബത്തിന്റെയും വരുമാന മാർഗങ്ങളാണ്. ലോട്ടറി വിറ്റും മറ്റുമാണ് ഇവരുടെ കുടുംബം കഴിഞ്ഞു പോകുന്നത്. ഒരു ജോലിയും ചെയ്യാൻ കഴിയാത്തവരുമുണ്ട്.

പഞ്ചസാര,ആട്ട, വെളിച്ചെണ്ണ,തേയില, വൻ പയർ, പരിപ്പ്, മുളക്‌പൊടി,മല്ലിപ്പൊടി, ഉപ്പ്, സവാള, തേങ്ങ എന്നിവയാണ് കിറ്റിലുള്ളത്. സുഹൃത്ത് ഹണി എസ്. ഗോപിയാണ് കിറ്റുകൾ സ്‌പോൺസർ ചെയ്തതെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. തൃപ്പൂണിത്തുറയിൽ വച്ച് നടന്ന വിതരണത്തിൽ കോൺഗ്രസ് ബ്‌ളോക്ക് പ്രസിഡന്റ് സി.വിനോദ്, മണ്ഡലം പ്രസിഡന്റ് പി.സി,പോൾ, വീൽ ചെയർ റൈറ്റ്‌സ് അസോസിയേഷൻ സെക്രട്ടറി രാജീവ് പള്ളുരുത്തി എന്നിവർ പങ്കെടുത്തൂ