കൊച്ചി : അനുമതിയില്ലാതെ ജോലിയിൽ നിന്ന് വിട്ടുനിന്നെന്നാരോപിച്ച് സംസ്ഥാന സർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകിയതിനെതിരെ ഐ.എ.എസ് ഉദ്യോഗസ്ഥനായ രാജു നാരായണ സ്വാമി ഹൈക്കോടതിയിൽ ഹർജി നൽകി
. ഒരു വർഷവും പത്ത് ദിവസവും സർവീസിൽ നിന്ന് വിട്ടുനിന്നെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിയാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. വിവിധ അഴിമതി ആരോപണങ്ങളിൽ ചീഫ് സെക്രട്ടറിക്ക് പങ്കുണ്ടെന്ന് തുറന്ന് പറഞ്ഞതിലുള്ള വൈരാഗ്യം കൊണ്ടാണ് തനിക്ക് നോട്ടീസ് നൽകിയതെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഇതുമൂലം ജോലി നഷ്ടപ്പെടുമെന്ന ആശങ്കയുണ്ട്. നാളികേര വികസന ബോർഡ് ചെയർമാനായിരുന്ന താൻ. സ്റ്റേറ്റ് സർവീസിലേക്ക് മടങ്ങാൻ താത്പര്യം അറിയിച്ചിരുന്നു. ഇൗ സാഹചര്യത്തിലാണ് അനധികൃതമായി സർവീസിൽ നിന്നു വിട്ടുനിന്നെന്ന് ചൂണ്ടിക്കാട്ടി കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. തന്റെ അവധി തെറ്റായി കണക്കാക്കിയാണ് ഇത്തരമൊരു ആരോപണമുന്നയിച്ചിട്ടുള്ളത്. നോട്ടീസ് റദ്ദാക്കണമെന്നും . തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു