ചെന്നൈ: കൊവിഡ് ബാധയെ തുടർന്നു ഉപജീവനമാർഗം നഷ്ടപ്പെട്ട തൊഴിലാളികൾക്കായി കേരള മോഡൽ കമ്മ്യൂണിറ്റി അടുക്കളകൾ സ്ഥാപിക്കാൻ ഡി.എം.കെ. ചെന്നൈ ഉൾപ്പെടെ 25 പ്രധാന പട്ടണങ്ങളിൽ തങ്ങളുടെ പാർട്ടി കമ്മ്യൂണിറ്റി അടുക്കളകൾ സ്ഥാപിക്കുമെന്ന് ഡിഎംകെ പ്രസിഡന്റ് എം കെ സ്റ്റാലിൻ പറഞ്ഞു. കമ്യുണിറ്റി അടുക്കളകൾ എസായ് എലിയോറുക്കു ഉനാവു (പാവങ്ങൾക്ക് ഭക്ഷണം) എന്ന പേരിൽ ആരംഭിക്കും. 25 പട്ടണങ്ങളിലായി 20 ലക്ഷം പേർക്ക് ഭക്ഷണം നൽകും.
ദിവസേന ഞങ്ങൾ ഒരു ലക്ഷം പേർക്ക് ഭക്ഷണം നൽകുമെന്നും സ്റ്റാലിൻ ഒരു വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ഓൺലൈൻ സംരംഭമായ ഒൻഡ്രിനൈവോം വാ ആരംഭിച്ചതിന് ശേഷം ആറ് ലക്ഷത്തിലധികം ആളുകൾ സഹായം തേടിയിട്ടുണ്ടെന്നും പാർട്ടി അവർക്ക് ഭക്ഷണം, മരുന്നുകൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവ വിതരണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിരവധി ആളുകൾ ഭക്ഷ്യവസ്തുക്കൾക്ക് പകരം പാചകം ചെയ്ത ഭക്ഷണം ആവശ്യപ്പെടുന്നതിനാൽ അടുക്കളകൾ സ്ഥാപിക്കാൻ തീരുമാനിച്ചതെന്നു സ്റ്റാലിൻ പറഞ്ഞു.
ഭക്ഷണം പാകം ചെയ്യാൻ സ്ഥലമില്ലെന്ന് അവർ പറഞ്ഞപ്പോൾ ഞാൻ നടുങ്ങിയെന്നും അതെ തുടർന്നാണ് തീരുമാനം എന്നും അദ്ദേഹം പറഞ്ഞു. അവർ കുടിയേറ്റ തൊഴിലാളികൾ, ദൈനംദിന കൂലിപ്പണിക്കാർ, ഭവനരഹിതർ എന്നിവർക്കാണ് ഭക്ഷണം നൽകുക.