e-sreedharan
E SREEDHARAN

കൊച്ചി: കൊവിഡ് പ്രതിരോധത്തിൽ ലോകത്തെ ഏറ്റവും മികച്ച പ്രവർത്തനങ്ങളാണ് കേരളത്തിൽ നടക്കുന്നതെന്ന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ പറഞ്ഞു. ശമ്പളത്തിൽ നിന്ന് ഒരുഭാഗം നീക്കിവയ്ക്കുന്നതിനെതിരെ ഒരുവിഭാഗം അദ്ധ്യാപകർ നടത്തിയ പ്രതിഷേധം മോശമായി.

മഹാമാരിയുടെ പ്രതിരോധത്തിന് സർക്കാരിനെ സഹായിക്കേണ്ടത് എല്ലാവരുടെയും കടമയാണ്. മുഖ്യമന്ത്രി ആവശ്യപ്പെടുംമുമ്പേ ഡി.എം.ആർ.സിയിൽനിന്നുള്ള പ്രതിമാസ ഓണറേറിയമായ 1.8 ലക്ഷം രൂപ നൽകി. പെൻഷൻ തുകയായ 1.38 ലക്ഷം രൂപ കേന്ദ്രത്തിന്റെ പി.എം കെയറിലേക്കും അയച്ചു.
ഇതുപോലൊരു ഘട്ടത്തിൽ സംസ്ഥാനത്തിന് വരുമാനം ഉണ്ടാകില്ല. വിദേശത്തുനിന്നുള്ള പണത്തിന്റെ വലിയപങ്കും നിലച്ചു. സംസ്ഥാനത്തെ ധനാഗമമാർഗങ്ങളും അടഞ്ഞു. ജനങ്ങൾ സഹായിക്കുകയല്ലാതെ വേറെ വഴിയില്ല. സർക്കാരിന് നൽകുന്ന ഒരുരൂപപോലും ദുരുപയോഗിക്കില്ല. നല്ല നിലയിലാണ് കാര്യങ്ങൾ നടക്കുന്നത്. കൃത്യമായ ആസൂത്രണത്തോടെ മറ്റൊരു സർക്കാരും ചെയ്യാത്ത കാര്യങ്ങളാണ് കേരളത്തിലേതെന്ന് ഇ. ശ്രീധരൻ പറഞ്ഞു.