ipl-

ലണ്ടൻ: ഐ.പി.എൽ നടക്കുമോ, ഉപേക്ഷിക്കുമോ ? ഇക്കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. അത് എന്തെങ്കിലുമാകട്ടെ, ഈ സീസണിലെ ചാമ്പ്യൻ ആരാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മുൻ ഇംഗ്ലീഷ് വിക്കറ്റ് കീപ്പർ പോൾ നിക്‌സൺ. ക്യാപ്ടർ കൂളിന്റെ ചെന്നൈ സൂപ്പർ കിംഗ്‌സ് ഇക്കുറി കപ്പുയർത്തുമെന്നാണ് നിക്‌സന്റെ പ്രവചനം. കഴിഞ്ഞ സീസണിൽ മുംബയ് ഇന്ത്യൻസിനോട് തോറ്റ് ചെന്നൈയ്ക്ക് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. 2018ലെ ചാമ്പ്യന്മാരാണ് ധോണിയുടെ മഞ്ഞപ്പട. മൂന്ന് തവണയാണ് ടീം ഐ.പി.എൽ കിരീടം ഉയർത്തിയിട്ടുണ്ട്.

ഐ.പി.എല്ലിന്റെ പുതിയ സീസൺ നടക്കമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് നിക്‌സൺ പറയുന്നതത്. ടൂർണമെന്റിൽ ഒരുപിട മികച്ച ടീമുകളുണ്ട്. എങ്കിലും ചെന്നൈ ആയിരിക്കും കിരീട സാദ്ധ്യതയിൽ ഏറ്റവും മുന്നിലുള്ളത്. ഐ.പി.എല്ലിൽ ഏറ്റവും മികച്ച റെക്കോർഡുള്ള ഫ്രാഞ്ചൈസി കൂടിയാണ് സി.എസ.കെ. ഇതുവരെ കളിച്ച എല്ലാ സീസണിലും പ്ലേഓഫിലെത്തിയ ഏക ടീമെന്ന റെക്കോർഡ് അവരുടെ പേരിലാണ്. കൂടാതെ കൂടുതൽ തവണ ഫൈനൽ കളിച്ചിട്ടുള്ള ടീമും ചെന്നൈയാണ്.

ഐ.പി.എല്ലിന്റെ ഭാവിയെക്കുറിച്ച് ബി.സി.സി.ഐയ്ക്കു ഇപ്പോൾ കൃത്യമായ നിലപാട് സ്വീകരിക്കാൻ കഴിഞ്ഞിട്ടില്ല. നിലവിൽ ക്രിക്കറ്റിനേക്കാൾ പ്രധാനം ആളുകളുടെ ജീവനും സുരക്ഷയുമാണെന്നാണ് നേരത്തേ ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പ്രതികരിച്ചിരുന്നു. ഇതിനിടെ ടൂർണമെന്റിനു വേദിയാവാൻ ശ്രീലങ്ക താൽപ്പര്യം പ്രകടിപ്പിച്ച് ബി.സി.സി.ഐയ്ക്കു കത്തയച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ബി.സി.സി.ഐ ഇതു നിഷേധിക്കുകയും ചെയ്തു. ഐ.പി.എൽ ഈ വർഷം തന്നെ മറ്റൊരു വിൻഡോയിൽ നടത്താനുള്ള സാദ്ധ്യതയാണ് ഇപ്പോൾ പലരും ചൂണ്ടിക്കാട്ടുന്നത്.