മൂവാറ്റുപുഴ: യു.ഡി.എഫ് പായിപ്ര മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ പായിപ്ര മേഖലയിലെ ആയിരം നിർദ്ധന കുടുംബങ്ങൾക്ക് നൽകുന്ന റംസാൻ കിറ്റുകളുടെ വിതരണോദ്ഘാടനം കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കൻ നിർവഹിച്ചു. റിലീഫ് കമ്മറ്റി ചെയർമാൻ ഷാഫി മുതിരക്കാലയിൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മുസ്ലീ ലീഗ് ജില്ലാ പ്രസിഡൻറ് കെ എം അബ്ദുൽ മജീദ് മുഖ്യാതിഥിയായി. ടി.എം മുഹമ്മദ്‌, അലി പായിപ്ര, അഡ്വ. എൽദോസ് പി പോൾ, സഹീർ മേനമറ്റം,നൗഷാദ് മത്തുംകാട്ടിൽ എന്നിവർ കിറ്റു വിതരണത്തിന് നേതൃത്വം നൽകി . യു.ഡി.എഫ് പായിപ്ര മേഖല കൺവീനർ പി.എം ഷാൻ പ്ലാക്കുടി പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആലീസ് കെ ഏലിയാസ്, പായിപ്ര ഗ്രാമ പഞ്ചായത്ത്‌ വൈസ് എം പി ഇബ്രാഹിം യുഡിഫ് നേതാക്കളായ പി എ ബഷീർ, പായിപ്ര കൃഷ്ണൻ, മാത്യൂസ് വർക്കി, , കെ കെ ഉമ്മർ, വി ഇ. നാസർ, , എബ്രഹാം തൃക്കളത്തൂർ എന്നിവർ പങ്കെടുത്തു.