വൈപ്പിൻ : വൈപ്പിൻ മണ്ഡലത്തിലെ എട്ട് ഗ്രാമപഞ്ചായത്തുകളിൽ എസ്. ശർമ്മ എം.എൽ.എയുടെ നേതൃത്വത്തിൽ അനുബന്ധമത്സ്യത്തൊഴിലാളികൾക്കുള്ള ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം തുടരുന്നു. എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിലായിരുന്നു ആദ്യവിതരണം. പള്ളിപ്പുറം, എടവനക്കാട് പഞ്ചായത്തുകളിലേക്കുള്ള കിറ്റുകൾ എം.എൽ.എ ഇന്നലെ കൈമാറി. തുടർന്നുള്ള ദിവസങ്ങളിൽ വാർഡ് അടിസ്ഥാനത്തിൽ വിതരണം ചെയ്യും. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗമായവർക്കാണ് കിറ്റ് നൽകുന്നത്. ഒരുകുടുംബത്തിൽ ഒരാൾക്ക് മാത്രമായിരിക്കും അർഹത. വിതരണ സ്ഥലം , സമയം എന്നിവ അതാത് പഞ്ചായത്തുകളിൽ നിന്ന് അറിയിക്കും. പെട്രോനെറ്റ് എൽ.എൻ.ജിയുടെ സി.എസ്.ആർ സ്‌കീമിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന തീരദേശ വികസന കോർപ്പറേഷനാണ് വിതരണ ചുമതല.