വൈപ്പിൻ: എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ അനാഥാലയങ്ങൾക്കും അഗതിമന്ദിരങ്ങൾക്കും ഹൈബി ഈഡൻ എം. പി ഒരുക്കുന്ന ഭക്ഷ്യധാന്യ കിറ്റുകളുടെ വൈപ്പിൻ നിയോജകമണ്ഡലത്തിലെ വിതരണം ആരംഭിച്ചു. വിതരാണോദ്ഘാടനം ഞാറയ്ക്കൽ ലിറ്റിൽ ഫ്‌ളവർ അഗതി മന്ദിരത്തിൽ വെച്ച് എം. പി നിർവഹിച്ചു.
ഒരാഴ്ചത്തേക്ക് ആവശ്യമായ ഭക്ഷ്യ ധാന്യങ്ങളാണ് വിതരണം ചെയ്യുന്നത്. ഫെഡറൽ ബാങ്ക് ഞാറയ്ക്കൽ ബ്രാഞ്ച് മാനേജർ സെബാസ്റ്റ്യൻ ജോസഫ്, ഞാറയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് ഷിൽഡ റിബേറോ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി, പഞ്ചായത്ത് മെമ്പർ കൊച്ചുറാണി, സിസ്റ്റർ റോസ് എന്നിവർ പങ്കെടുത്തു.