mayil

കൊച്ചി : ആളും ആരവും ഒഴിഞ്ഞ കൊച്ചിയുടെ ലോക്ക് ഡൗൺ കാഴ്ചകാണാൻ ഒരു സഞ്ചാരി എത്തിരിക്കുകയാണ്. ഇത് കേട്ട് ആരും ഭീതിയാലാകേണ്ട. ആളാരാണെന്ന് അറിഞ്ഞാൽ ചിലപ്പോൾ സന്തോഷം തോന്നിയേക്കാം. കൊച്ചി കാണാനെത്തിയത് മറ്റാരുമല്ല. ഒരു മയിലാണ്. കഴിഞ്ഞ ദിവസം മുതലാണ് ഫോർട്ട്‌കൊച്ചിയിൽ കക്ഷിയെകണ്ട് തുടങ്ങിയതെന്ന് നാട്ടുകാർ പറയുന്നത്.

അപൂർവമായിട്ട് പോലും മയിലുകൾ എത്താത്ത സ്ഥലമാണ് ഫോർട്ട്‌കൊച്ചി. മാത്രവുമല്ല, നല്ല തിരക്കുള്ള സഞ്ചാര കേന്ദ്രവുമാണ് ഇവിടം. എന്നാൽ, ലോക്ക് ഡൗൺ പ്രഖ്യാപനം വന്നതോടെ കൊച്ചി തീർത്തും വിജനമായി. മയിൽ വരാൻ കാരണവും മറ്റൊന്നുമല്ല. ഈ ആളില്ലാ കൊച്ചി തന്നെ. ലോക്ക് ഡൗണിൽ ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്ന പ്രാവുകൾക്കും നായ്ക്കൾക്കും സുമനസുകൾ നൽകുന്ന ഭക്ഷമാണ് വിരുന്നെത്തിയ മയിലിന്റെയും പട്ടിണി അകറ്റുന്നത്.