കൊച്ചി: മേയർ സൗമിനി ജെയിൻ അനുവദിച്ച കുടിശിക ബിൽ തുക പാസാക്കി കിട്ടുന്നില്ലെന്ന പരാതിയുമായി കൊച്ചി കോർപ്പറേഷനിലെ കരാറുകാരുടെ സംഘടനകൾ രംഗത്ത്. രണ്ട് ഉന്നത ഉദ്യോഗസ്ഥർ തമ്മിലുള്ള വടംവലിയാണ് പ്രശ്നം നീണ്ടുപോകാൻ കാരണം.. കുടിശിക കോടികൾ കടന്നതോടെ കരാറുകാർ പുതിയ ടെൻഡറുകൾ ഏറ്റെടുക്കാൻ വിസമ്മതിച്ചു. റോഡുപണി ഉൾപ്പടെ എല്ലാ പ്രവർത്തനങ്ങളെയുംഇത് അവതാളത്തിലാക്കിയിരുന്നു

തുടർന്നാണ് താ്ക്കാലിക ആശ്വാസമെന്ന നിലയിൽ 4.3 കോടി രൂപ അനുവദിക്കാൻ മേയറുടെ ചേംബറിൽ ചേർന്ന സർവകക്ഷി യോഗം തീരുമാനിച്ചത്.

. കഴിഞ്ഞ രണ്ടര വർഷത്തെ കുടിശികയായി ലഭിക്കാനുള്ള 45 കോടി രൂപയുടെ ബില്ലിൽ കേവലം 1.8 കോടി മാത്രമാണ് നൽകിയിട്ടുള്ളതെന്ന് കോൺട്രാക്ടേഴ്സ് ഫോറം പ്രസിഡന്റ് കുമ്പളം രവിയും അസോസിയേഷൻ സെക്രട്ടറി കെ.വി.ഡേവിഡും പറഞ്ഞു.പരാതികൾക്ക് പരിഹാരമുണ്ടായില്ലെങ്കിൽ മഴക്കാല പൂർവ ശുദ്ധീകരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ സ്തംഭിക്കുമെന്ന് അവർ ചൂണ്ടിക്കാട്ടി