covid-

വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ കൊവിഡ് ലക്ഷണങ്ങൾ ഇല്ലാത്ത പോസിറ്റീവ് കേസുകൾ ഉദ്യോഗസ്ഥരെ ആശങ്കപ്പെടുത്തുന്നു. മൂന്ന് പോസിറ്റീവ് കേസുകൾ കഴിഞ്ഞ രണ്ടാഴ്ചക്കിടെ അന്ധ്രായിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വൈറസ് ബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കാതെ ഒന്നാം പരിശോധനയിൽ നെഗറ്റീവും രണ്ടാമത്തെ പരിശോധനയിൽ പോസിറ്റീവും ആയതിനാൽ ആരോഗ്യ ഉദ്യോഗസ്ഥരും ജില്ലാ ഭരണകൂടവും ആശങ്കാകുലരാണ്. വിജയവാഡയിൽ നിന്ന് എത്തിയ ഉടൻ ബുധനാഴ്ച പോസിറ്റീവായ യുവതിയെ നിരീക്ഷണത്തിലാക്കി ക്വറന്റൈൻ ചെയ്തതായി ജില്ലാ കളക്ടർ വി വിനയ് ചന്ദ് പറഞ്ഞു. ആദ്യം നെഗറ്റീവ് ആയിരുന്നെങ്കിലും ക്വാറന്റൈൻ സെന്ററിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്നതിന് തൊട്ടുമുമ്പ് വൈറസ് ബാധ കണ്ടെത്തി.

ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, ശുചിത്വ ഉദ്യോഗസ്ഥർ, മാദ്ധ്യമ പ്രവർത്തകർ എന്നിവരിൽ കൊവിഡ് പരിശോധനകൾ നടത്തുന്നുണ്ട്. അതേസമയം, മൂന്ന് ദിവസം മുമ്പ് ആരംഭിച്ച വീടുതോറുമുള്ള സർവേയുടെ നാലാം ഘട്ടത്തിൽ 5.80 ലക്ഷം വീടുകൾ പൂർത്തിയാക്കി. സർവേ നിരീക്ഷിക്കാൻ പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ചതായി ജിവിഎംസി അധികൃതർ അറിയിച്ചു.