കൊച്ചി: സ്വകാര്യ ആശുപത്രിയിൽ കൊവിഡ് രോഗിയെ ചികിത്സിച്ച നഴ്സിന് രോഗം ബാധിച്ചതിന്റെ പേരിൽ ആശുപത്രി ജീവനക്കാർക്ക് ദുരനുഭവം നേരിടേണ്ടിവന്നത് സംസ്ഥാനത്തിന് അപമാനമാണെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റൽ റിലേഷൻ അസോസിയേഷൻ സംസ്ഥാന സമിതി പറഞ്ഞു.

ആശുപത്രി ജീവനക്കാരെ അവഹേളിക്കുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് ഷെല്ലി പോൾ, സെക്രട്ടറി രാജീവ് എം., ട്രഷറർ ടോയ്സ് ജോസഫ് എന്നിവർ ആവശ്യപ്പെട്ടു.