വിരമിച്ച അദ്ധ്യാപകന്

യാത്രയയപ്പ്


കളമശേരി: കുട്ടനാട് കൊച്ചിൻ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എൻജി​നീയറിംഗി​ൽ നിന്ന് വിരമിച്ച അദ്ധ്യാപകന് യാത്രയയപ്പ് നൽകി. മെക്കാനിക്കൽ എൻജി​നി​യറി​ംഗ് വിഭാഗം മേധാവിയും മുൻ പ്രിൻസിപ്പലുമായ ഡോ. പി.എ. ജോബിനാണ് ലോക്ഡൗൺ കാലത്ത് ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ കൊച്ചി സർവ്വകലാശാല യാത്രയയപ്പ് നൽകിയത്. വൈസ് ചാൻസലർ ഡോ. കെ.എൻ. മധുസൂദനൻ, പ്രോവൈസ് ചാൻസലർ ഡോ. പി.ജി. ശങ്കരൻ, രജിസ്ട്രാർ ഡോ. കെ. അജിത എന്നിവർ ആശംസകൾ നേർന്നു

ഗവേഷകയ്ക്ക് അനുമോദനം

കളമശേരി: ഭാരത സർക്കാരിന്റെ ബയോടെക്‌നോളജി വകുപ്പും യു.കെ. യിലെ വെൽകം ട്രസ്റ്റും സംയുക്തമായി ഏർപ്പെടുത്തിയ ഏർലി കരിയർ പുരസ്‌കാരം നേടിയ കൊച്ചി സർവ്വകലാശാല ബയോടെക്‌നോളജി വകുപ്പിലെ യു.ജി.സി.ഡി.എസ് കോത്താരി ഫെലോ ഡോ. ശ്രീജ നാരായണനെ വൈസ് ചാൻസലർ ഡോ. കെ.എൻ. മധുസൂദനൻ അഭിനന്ദിച്ചു. ചടങ്ങിൽ പ്രോവൈസ് ചാൻസലർ ഡോ. പി.ജി. ശങ്കരൻ, രജിസ്ട്രാർ ഡോ. കെ. അജിത, ബയോടെക്‌നോളജി വകുപ്പ് മേധാവി ഡോ. സരിത ജി. ഭട്ട്തുടങ്ങി​യവർ സംസാരി​ച്ചു.