realty

കൊച്ചി: റിയൽ എസ്റ്റേറ്റ് നിയമങ്ങൾ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾക്ക് അനുസൃതമാവണമെന്നും കേരളത്തിലെ റെറ നിയമം പൊളിച്ചെഴുതണമെന്നും ക്രെഡായ് കേരള ആവശ്യപ്പെട്ടു. കൊവിഡിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ നിർമ്മാതാക്കളെ രണ്ടുവർഷത്തേക്ക് റെറ നിയമങ്ങൾ നടപ്പാക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ചെയർമാൻ കൃഷ്‌ണകുമാർ ആവശ്യപ്പെട്ടു.

കേരളത്തിലെ റിയൽ എസ്‌റ്രേറ്ര് രംഗത്ത് ഏറ്റവുമധികം നിക്ഷേപം നടത്തുന്ന പ്രവാസികൾ കടുത്ത ആശങ്കയിൽ ആയതിനാൽ, നിലവിൽ റെറ നിയമങ്ങൾ നടപ്പാക്കുന്നത് പ്രായോഗികമല്ല. തൊഴിൽ നഷ്‌ട ഭീതിയും റിയൽ എസ്‌റ്റേറ്റ് രംഗത്തുണ്ട്. നിർമ്മാണ സാമഗ്രികൾ പലതും ലഭിക്കാത്ത സാഹചര്യവുമുണ്ട്. അതേസമയം, രജിസ്‌ട്രേഷൻ ഉൾപ്പെടെ കാര്യങ്ങളിൽ ക്രെഡായ് പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.