പറവൂർ : റെഡ്ക്രോസ് സൊസൈറ്റി പറവൂർ എക്സൈസ് റേഞ്ച് ഓഫീസിലേയ്ക്ക് ആവശ്യമായ മാസ്ക് നൽകി .സർക്കിൾ ഇൻസ്പെക്ടർ ഷാജി വി. ഐസക്കിന് റെഡ്ക്രോസ് താലൂക്ക് ചെയർമാൻ വിദ്യാധരമേനോൻ മാസ്കും സാനിറ്റൈസറും കൈമാറി. റെഡ്ക്രോസ് വൈസ് ചെയർമാൻ ജോസ് പോൾ വിതയത്തിൽ, ട്രഷറർ വി.എൻ. സന്തോഷ്‌കുമാർ എന്നിവർ പങ്കെടുത്തു.