പറവൂർ : കൊവിഡ് പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് റിട്ട. അദ്ധ്യാപിക തോന്ന്യകാവ് കൗസ്തുഭത്തിൽ ശാന്തികുമാരി 50,000 രൂപ നൽകി. വി.ഡി. സതീശൻ എം.എൽ.എയ്ക്ക് ചെക്ക് കൈമാറി. മുൻ നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് സന്നിഹിതനായിരുന്നു.