muncipality
തൃപ്പൂണിത്തുറ നഗരസഭ മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് നാല്‍കുന്ന 50ലക്ഷം രൂപഎം സ്വരാജ് എം.എല്‍ എ യ്ക്കു കൈ മാറുന്നു

തൃപ്പൂണിത്തുറ: നഗരസഭ മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് നഗരസഭാ ചെയർപേഴ്സൺ ചന്ദ്രികാദേവി 50ലക്ഷം രൂപ നൽകി.എം. സ്വരാജ് എം.എൽ.എയ്ക്ക് ചെക്ക് കൈമാറി.നഗരസഭാ കൗൺസിലർ എ.വി ഫ്രാൻസിസ് തന്റെ ഓണറേറിയത്തിൽ നിന്നും 66800 രൂപയുടെ ചെക്കും ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകി.വൈസ് ചെയർമാൻ ഒ.വി സലിം, സെക്രട്ടറി അഭിലാഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.