പറവൂർ : കൊവിഡ്, മഴക്കാലരോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പുത്തൻവേലിക്കര പഞ്ചായത്തിൽ ശുചിത്വദിനം ആചരിച്ചു. എല്ലാ വീടുകളും കുടുംബാംഗങ്ങൾ ചേർന്ന് ശുചീകരിച്ചു. വാർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ വാർഡുതല ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. റസിഡന്റ്സ് അസോസിയേഷനുകളും വ്യാപാരികളും പ്രവർത്തനത്തിൽ പങ്കാളികളായി. പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്റ് പി.വി. ലാജു ഉദ്ഘാടനം നിർവഹിച്ചു. കൃഷി ഓഫിസർ കെ. അശ്വതി പങ്കെടുത്തു.