കൊച്ചി: കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ഇന്ന് ലോക തൊഴിലാളി ദിനം ആചരിക്കുമെന്ന് ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ.ഇബ്രാഹിംകുട്ടി പറഞ്ഞു. മൂന്നിന് ഐ.എൻ.ടി.യു.സിയുടെ ജന്മദിനാഘോഷവും നടക്കും. എല്ലാ തൊഴിലാളി മേഖലയിലും യൂണിയൻ ഓഫീസികളുടെ മുൻപിലും രാവിലെ എട്ടിന് പതാക ഉയർത്തി ഈ രണ്ടുദിനവും ആചരിക്കണമെന്നും തൊഴിലാളി പങ്കാളിത്തത്തോടു കൂടിയുള്ള മറ്റുള്ള ആഘോഷങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.