തൃപ്പൂണിത്തുറ: ഉദയംപേരൂർ എസ് എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിലെ റിട്ട:അദ്ധ്യാപിക അല്ലിടീച്ചർ ഒരു മാസത്തെ പെൻഷൻ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. എം.സ്വരാജ് എം.എൽ.എ തുക ഏറ്റുവാങ്ങി.വാർഡ് മെമ്പർ ഗിരിജ വരദൻ.സ്കൂൾ പ്രിൻസിപ്പാൾ ഇ.ജി ബാബു, എസ്.എൻ ഡി.പി ശാഖാ സെക്രട്ടറി ഡി.ജിനു രാജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.