അങ്കമാലി: കിടങ്ങൂർ ഗ്രീൻവാലി റെസിഡൻ്റ് അസോസിയേഷൻ അവശ്യസാധനങ്ങളുടെ കിറ്റും സഹായധനവും വിതരണം ചെയ്തു. അസോസിയേഷനിലെ എല്ലാ കുടുംബങ്ങൾക്കും കിറ്റ് നൽകി. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങൾക്കും കിടപ്പ് രോഗികൾക്കും പ്രത്യേക സഹായധനവും നൽകി. അസോസിയേഷൻ ഭാരവാഹികളായ ഷിബു പി.ഐ, ജിജി തങ്കച്ചൻ തുടങ്ങിയവർ നേതൃത്വം നൽകി