synthite
പി.പി.ഇ കി​റ്റുകൾ സിന്തൈ​റ്റ് എം.ഡി ഡോ.വിജു ജേക്കബ്, ഡയറക്ടർ ബോർഡ് അംഗം അജു ജേക്കബ് എന്നിവർ ചേർന്ന് കൈമാറുന്നു

കോലഞ്ചേരി: ഐക്കരനാട് പഞ്ചായത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സിന്തൈ​റ്റ് ഇൻഡസ്ട്രീസ് വിവിധ പദ്ധതികൾ നടപ്പാക്കി. സി.വി.ജെ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് പദ്ധതികൾ നടപ്പാക്കുന്നത്. കടയിരുപ്പ് സർക്കാർ ആശുപത്രി, പഞ്ചായത്ത് കാര്യാലയം,വിവിധ ജംഗ്ഷനുകളും അണുവിമുക്തമാക്കി.

കടയിരുപ്പ് സർക്കാർ ആശുപത്രി, പട്ടിമ​റ്റം അഗ്‌നിരക്ഷാ സേന എന്നിവടങ്ങളിലേക്കുള്ള പി.പി.ഇ കി​റ്റുകൾ സിന്തൈ​റ്റ് എം.ഡി ഡോ.വിജു ജേക്കബ്, ഡയറക്ടർ ബോർഡ് അംഗം അജു ജേക്കബ് എന്നിവർ ചേർന്ന് കൈമാറി.വടവുകോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനീഷ് പുല്യാട്ടേൽ, ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജു, കടയിരുപ്പ് സർക്കാർ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. അനീഷ്, പട്ടിമ​റ്റം ഫയർ സ്​റ്റേഷൻ ഓഫീസർ ടി.സി സാജു എന്നിവർ പങ്കെടുത്തു.പഞ്ചായത്തിലെ കടകളിൽ സുരക്ഷയ്ക്കാവശ്യമായ മാസ്‌കുകൾ കൈയ്യുറകൾ എന്നിവയുടെ സൗജന്യ വിതരണവും ഉടൻ തുടങ്ങും.