ramesh
രമേഷ്

ആലുവ: പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി ആലുവ വെളിയത്തുനാട് കരയിൽ പയ്യാക്കിൽ വീട്ടിൽ രമേഷിനെ (47) അറസ്റ്റുചെയ്തു. പെൺകുട്ടിയുടെ മാതാപിതാക്കൾ വീട്ടിലില്ലാതിരുന്ന സമയത്ത് പ്രതി വീട്ടിൽ അതിക്രമിച്ചുകയറി മാനഭംഗത്തിന് ഇരയാക്കിയതായാണ് കേസ്.

ആലുവ ഡിവൈ.എസ്.പി ജി. വേണുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. പുത്തൻവേലിക്കര ഇൻസ്‌പെക്ടർ ജോബി തോമസ്, ആലുവ വെസ്റ്റ് എസ്.ഐമാരായ വേണു, ജോൺസൺ, എ.എസ്.ഐമാരായ മനോജ്, ശിവദാസൻ, സിവിൽ പോലീസ് ഉദ്യോഗസ്ഥയായ പ്രീത എന്നിവർ അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ ആലുവ കോടതി റിമാൻഡ് ചെയ്തു.