അങ്കമാലി : ടെലിഫോൺ പോസ്റ്റ് കടത്തിക്കൊണ്ടുപോയവരുടെ പേരിൽ കേസെടുക്കാതെ അത് ചൂണ്ടിക്കാട്ടി ബി.എസ്.എൻ.എൽ ഓഫീസിനുമുൻപിൽ സമരം നടത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ അങ്കമാലി പൊലീസ് കേസെടുത്തതിൽ ഡി. വൈ.എഫ്‌ഐ ബ്ലോക്ക്കമ്മിറ്റി പ്രതിഷേധിച്ചു. തുറവൂർ പെരിങ്ങാംപറമ്പ് മുതൽ ശിവജിപുരം വരെ റോഡരികിൽ നിന്നിരുന്ന 12 പോസ്റ്റുകളാണ് പല രാത്രികളിലായി ഏഴംഗസംഘംകൊണ്ടു പോയത്. പോസ്റ്റുകൾ പിന്നീട് ശിവജിപുരത്തു നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു.