നെടുമ്പാശേരി: ലോക്ക് ഡൗണിനെത്തുടർന്ന് ദുരിതമനുഭവിക്കുന്ന വ്യാപാരികൾക്ക് ആശ്വാസവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെടുമ്പാശേരി മേഖലാ കമ്മിറ്റി. അതിജീവനം 2020 പദ്ധതി പ്രകാരം പലിശരഹിത വായ്പകളും മറ്റു സഹായങ്ങളും യൂണിറ്റ് അംഗങ്ങൾക്ക് ലഭ്യമാക്കും. പദ്ധതിയുടെ മേഖലാതല ഉദ്ഘാടനം കരിയാട് യൂണിറ്റിൽ മേഖലാ പ്രസിഡന്റ്സി.പി. തരിയൻ നിർവഹിച്ചു. കരിയാട് യൂണിറ്റിലെ അർഹതപ്പെട്ട സ്ഥാപനങ്ങൾക്ക് 5000 രൂപയുടെ പലിശരഹിത വായ്പനൽകും. യൂണിറ്റ് പ്രസിഡന്റ് കെ.ജെ. ഫ്രാൻസിസ് അദ്ധ്യക്ഷനായിരുന്നു. മേഖലാ ജനറൽ സെക്രട്ടറി കെ.ബി. സജി, യൂണിറ്റ് ജനറൽ സെക്രട്ടറി പി.ജെ. ജോയ്, ട്രഷറർ പി.ജെ. ജോണി എന്നിവർ പ്രസംഗിച്ചു.