കൊച്ചി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കളമശേരി രാജഗിരി കോളേജ് ഹോസ്റ്റൽ താത്കാലിക താമസമുറികളാക്കി മാറ്റും. കൂടുതൽ പേരെ ക്വാറന്റൈൻ ചെയ്യേണ്ടി വന്നാൽ ഉപയോഗിക്കാനാണിത്.

കളമശേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോ.വി.നസീറിനാണ് ആരോഗ്യ വിഭാഗത്തിന്റെ ചുമതല. കളമശ്ശേരി മുനിസിപ്പൽ സെക്രട്ടറി ഭക്ഷണത്തിന്റെയും മറ്റ് സൗകര്യങ്ങളുടെയും മേൽനോട്ടം വഹിക്കും. കണയന്നൂർ ഡെപ്യൂട്ടി തഹൽസിൽദാർ ബിജു ജോസ്, രാജഗിരിയിലെ ഫാ. ഷിന്റോ ജോസഫ് എന്നിവരെയും ഏകോപന പ്രവർത്തനങ്ങൾക്കായി ചുമതലപ്പെടുത്തിയതായി ഇൻസിഡൻറ് കമാൻഡറായ സബ് കളക്ടർ സ്‌നേഹിൽ കുമാർ സിംഗ് അറിയിച്ചു.